Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് സിപിഎം

കസ്തൂരിരംഗന്
തിരുവനന്തപുരം , ചൊവ്വ, 25 മാര്‍ച്ച് 2014 (12:11 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയെന്ന് റിപ്പോര്‍ട്ട്.

നവംബര്‍ 13 ന്റെ വിജ്ഞാപനമാണ് നിലനില്‍ക്കുക എന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഹരിതകോടതി മുമ്പാകെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രി ജനങ്ങളെ വീണ്ടും കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തെരഞ്ഞെടുപ്പില്‍ അസത്യം പറഞ്ഞ് വോട്ട് നേടാന്‍ നോക്കുകയല്ല.

സത്യം ജനങ്ങളോട് തുറന്നുപറഞ്ഞ് കേരളത്തെ ഒറ്റക്കെട്ടാക്കി നിര്‍ത്തി പ്രശ്‌നപരിഹാരമുണ്ടാക്കാനും പൊതുതാല്‍പര്യം സംരക്ഷിക്കാനും ശ്രമിക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്ഞാപനത്തില്‍ ഒഴിവാക്കിയ പരിസ്ഥിതിലോല മേഖലകള്‍ക്ക് നവംബര്‍ 13ലെ മുന്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam