Select Your Language

Notifications

webdunia
webdunia
webdunia
webdunia

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്ന് കേന്ദ്രം

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം
ചെന്നൈ , തിങ്കള്‍, 24 മാര്‍ച്ച് 2014 (14:42 IST)
PRO
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നവംബര്‍ 13ലെ ഉത്തരവ് തുടരുമെന്ന് കേന്ദ്രം. അന്തിമവിജ്ഞാപനം വരുന്നത് വരെ നവംബര്‍ 13 ലെ ഉത്തരവ് നിലനില്‍ക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ മന്ത്രാലയം നിലപാട് അറിയിച്ചത്.

കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളെ ഒഴിവാക്കികൊണ്ട് മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം വിശദമായി പരിശോധിക്കുമെന്ന് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

ഗോവ ഫൗണ്ടേഷന്റെ പരാതി നിലനില്‍ക്കില്ലെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. കേരളത്തിന് മാത്രമായി ഇളവ് നല്‍കിയത് എന്തിനാണെന്നും വാദത്തിനിടെ ട്രൈബ്യൂണല്‍ ചോദിച്ചു.

കരട് വിജ്ഞാപനം വിശദമായി പരിശോധിക്കുമെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണല്‍ ഇതില്‍ ഗോവ ഫൗണ്ടേഷനോട് നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam