കസ്റ്റഡിയിലെടുത്ത യുവാവിന്റെ ആത്മഹത്യ; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്ഷന്
പൊലീസിന് വീണ്ടും വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്
തൃശൂരിലെ പാവറട്ടിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പൊലീസുകാർക്ക് സസ്പെന്ഷന്. സിപിഒ ശ്രീജിത്ത്, സാജന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
സംഭവത്തിൽ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏങ്ങണ്ടിയൂർ സ്വദേശി വിനായക് (19) ആണ് പൊലീസ് കസ്റ്റഡിയിൽനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ സ്വന്തം വീട്ടില്‍ ജീവനൊടുക്കിയത്. പൊലീസ് മർദനം മൂലമാണ് വിനായക് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് വിനായകിനെ പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്.