കാടാമ്പുഴയില്‍ ഗര്‍ഭിണിയും മകനും കൊല്ലപ്പെട്ട സംഭവം: യുവതിയുടെ കാമുകന്‍ പിടിയില്‍
പൂര്‍ണ്ണഗര്‍ഭിണിയെയും മകനെയും കൊല്ലപ്പെടുത്തിയത് യുവതിയുടെ കാമുകന്‍; കാരണം കേട്ടാന്‍ ഞെട്ടും !
കാടാമ്പുഴയില്‍ പൂര്‍ണ്ണഗര്‍ഭിണിയും ഏഴു വയസ്സുള്ള മകനും ദുരൂഹ സാഹചത്യത്തില്‍ മരിച്ച സംഭവത്തില്‍ ഗര്‍ഭിണിയുടെ കാമുകന്‍ പിടിയില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 26നാണ് കാടാമ്പുഴ സ്വദേശി ഉമ്മല്‍സു, മകന്‍ ഇര്‍ഷാദ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് മരിച്ച ഉമ്മല്‍സു കാമുകന്‍ ഷെരീഫിനൊപ്പം കഴിയുകയായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ ഗര്‍ഭിണിയായിരുന്നു. പ്രസവ ശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മല്‍സു പറഞ്ഞു. മറ്റൊരു ഭാര്യയും മക്കളുമുള്ള ഷെരീഫി ഇത് സമ്മതിക്കാന്‍ തയ്യാറായിരുന്നില്ല. തന്റെ അവിഹിത ബന്ധം പുറത്തറിയുമോ ഭയന്ന് അവരെ കൊലപ്പെടുത്തുകയായിരുന്നു.
ഉമ്മല്‍സുവിന്റെ കഴുത്തുമുറിച്ചശേഷം കൈഞെരമ്പ് മുറിച്ചാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിനിടെ ഇവര്‍ പ്രസവിക്കുകയും ശുശ്രൂഷ ലഭിക്കാതെ നവജാത ശിശുവും മരിച്ചു. താന്‍ കൊല്ലുന്നതിന് സാക്ഷിയായതിന്റെ പേരിലാണ് മകന്‍ ഇര്‍ഷാദിനെ കൊന്നതെന്ന് ഷെരീഫ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ ഷെരീഫിനെ ഇന്നാണ് പൊലീസ് പിടികൂടിയത്.