Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാലന്റെ വാഹനമാണ് പോത്ത്; അതിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തി മനസ്സിലാകുന്നില്ല: ആര്‍ ബാലകൃഷ്ണ പിള്ള

പോത്തിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് പിള്ള

കാലന്റെ വാഹനമാണ് പോത്ത്; അതിനെ കൊല്ലുന്നത് വിലക്കിയതിന്റെ യുക്തി മനസ്സിലാകുന്നില്ല: ആര്‍ ബാലകൃഷ്ണ പിള്ള
അടിമാലി , തിങ്കള്‍, 29 മെയ് 2017 (08:30 IST)
ഗോ​മാ​താ​വ് എന്നതിന്റെ പേ​രി​ലാണ്​ പ​ശു​വി​നെ കൊ​ല്ലു​ന്ന​ത് വി​ല​ക്കി​യ​തെ​ങ്കി​ൽ കാ​ല​ന്റെ വാ​ഹ​ന​മാ​യ പോ​ത്തി​നെ കൊ​ല്ലു​ന്ന​തിന് എന്തിനാണ് വി​ലക്കേര്‍പ്പെടുത്തിയതെന്ന് ആ​ർ. ബാ​ല​കൃ​ഷ്​​ണ​പി​ള്ള.  കെ.​ടി.​യു.​സി--​ബി സം​സ്​​ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന വേളയിലാണ് അദ്ദേഹം ഇത്തരമൊരു ചോദ്യം ചോദിച്ചത്.
 
ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​ന്റെ വോ​ട്ട് ത​ട്ടു​ക​യെ​ടുക്കുക എന്ന ല​ക്ഷ്യ​ത്തോ​ടെ എ​ന്തും ചെ​യ്യു​ക​യെ​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ വ​ർ​ഗീ​യ നി​ല​പാ​ടി​ന്റെ ഭാ​ഗ​മാ​ണ്​ ഇത്. ക​ന്നു​കാ​ലി​ക​ളെ ക​ശാ​പ്പ്​ ചെ​യ്യു​ന്ന​തി​നെ​തി​രാ​യ ഉ​ത്ത​ര​വ്​ മ​ത​പ​ര​മാ​യ വെ​ല്ലു​വി​ളി​കൂ​ടി​യാ​ണെ​ന്നും ഗോ​വ​ധ നി​രോ​ധ​ന​ത്തി​ന്റെ കാര്യത്തില്‍ മോ​ദി​ക്ക് മാ​തൃ​ക കോ​ൺ​ഗ്ര​സാ​ണെ​ന്നും, മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധ​നം ഏര്‍പ്പെടുത്തിയത് ഉ​യ​ർ​ത്തി​കാ​ട്ടി ബാ​ല​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു.  
 
ന്യൂ​ന​പ​ക്ഷ​ത്തി​നു​മേ​ലു​ള്ള പ​രാ​ക്ര​മ​മാ​ണ് ക​ശാ​പ്പ്​ നി​രോ​ധ​ന​വും മ​റ്റുമെല്ലാം. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു​പോ​ലും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന​നടപടിയാണ്​ പ​ശു, എ​രു​മ, ഒ​ട്ട​കം പോ​ലു​ള്ള മൃ​ഗ​ങ്ങ​ളെ കൊ​ല്ലു​ക​യോ വി​ൽ​പ​ന ന​ട​ത്തു​ക​യോ പാ​ടി​ല്ലെ​ന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉ​ത്ത​ര​വ്. സര്‍ക്കാരിന്റെ ഈ ഉത്തരവ്  ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും പി​ള്ള കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി ബുദ്ധിശൂന്യമെന്ന് രാഹുല്‍ ഗാന്ധി