കാവ്യ പറഞ്ഞത് നുണ; കാവ്യ സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടന്‍ എന്ന് !

കാവ്യ സുനിയെ വിളിച്ചിരുന്നത് സുനിക്കുട്ടന്‍ എന്ന് !

Webdunia
ബുധന്‍, 26 ജൂലൈ 2017 (10:53 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യയുമായും അടുത്ത ബന്ധം ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ. കാവ്യയും ദിലീപും ഒടുവിൽ ഒന്നിച്ച് അഭിനയിച്ച ചിത്രത്തിന്റെ ലൊക്കേഷനിലും സുനി എത്തിയിരുന്നതായി വിവരങ്ങളുണ്ട്. 
 
ലൊക്കേഷനില്‍ വെച്ച് സുനി വളരെ അടുപ്പത്തോടെയാണ് ഇവരോട് പെരുമാറിയതെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ വച്ച് കാവ്യയുമായി സുനി വളരെ അടുപ്പത്തോടെയായിരുന്നു പെരുമാറിയതെന്നും സുനിയെ ലൊക്കേഷനിലെ പലരും വിളിച്ചിരുന്നത് സുനിക്കുട്ടൻ എന്നായിരുന്നു വിവരങ്ങൾ.
 
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലില്‍ താരം പൂര്‍ണ്ണമായി സഹകരിച്ചു. പൊലീസ് എഴുതി തയ്യാറാക്കിയ ചോദ്യാവലി പ്രകാരം നടത്തിയ ചോദ്യം ചെയ്യല്‍ വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്.
 
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ നല്‍കിയിട്ടുണ്ടെന്ന് പള്‍സര്‍ സുനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്ക് പരിചയമില്ലെന്നും പത്രത്തില്‍ ചിത്രം കണ്ട പരിചയം മാത്രമേയുള്ളുവെന്നും തന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്യയില്‍ ഇയാള്‍ വന്നതായി അറിയില്ലെന്നും താരം അന്വേഷണ സംഘത്തോട് പറഞ്ഞു.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിദ്ദ–കരിപ്പൂർ വിമാനത്തിന് കൊച്ചിയിൽ അടിയന്തര ലാൻഡിങ്: യാത്രക്കാർ സുരക്ഷിതർ,ഒഴിവായത് വൻ ദുരന്തം

താരിഫുകളാണ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത്: ഭരണകാലത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് 'താരിഫുകള്‍' എന്നതാണെന്ന് ട്രംപ്

സ്ഥാനാര്‍ത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു

Rahul Gandhi: ലോക്‌സഭയില്‍ സുപ്രധാന ബില്ലില്‍ ചര്‍ച്ച; പ്രതിപക്ഷ നേതാവ് ജര്‍മനിയില്‍, വിമര്‍ശനം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പ് 26നും 27നും നടക്കും

അടുത്ത ലേഖനം
Show comments