Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യ മൌനത്തിലായിരുന്നു, പക്ഷേ അമ്മ ഞെട്ടിച്ചു!

കാവ്യയുടെ അമ്മയുടെ മറുപടി ദിലീപിന് കുരുക്കാകുന്നു? പൊലീസ് രണ്ടും കല്‍പ്പിച്ച്!

കാവ്യ മൌനത്തിലായിരുന്നു, പക്ഷേ അമ്മ ഞെട്ടിച്ചു!
, ബുധന്‍, 26 ജൂലൈ 2017 (13:42 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരണായകമായ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.
 
കാവ്യയെ ആണ് ആദ്യം ചോദ്യം ചെയ്തത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ ഒന്നും കാവ്യയില്‍ നിന്നും ലഭിച്ചില്ലെന്നാണ് വിവരം. പള്‍സര്‍ സുനി പറഞ്ഞ മെമ്മറി കാര്‍ഡിനെ കുറിച്ചും ഗൂഢാലോചനയെ കുറിച്ചും കാവ്യയോട് പൊലീസ് ചോദിച്ചെങ്കിലും ഒന്നിനും കാവ്യയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. ചോദ്യങ്ങള്‍ക്ക് മറുപടിയായി കരയുകയായിരുന്നു കാവ്യയെന്നാണ് റിപ്പോര്‍ട്ട്. 
 
കാവ്യയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അമ്മ ശ്യാമളയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍, കാവ്യയെ പോലെ അമ്മ കരഞ്ഞില്ല എന്നതും പൊലീസ് ശ്രദ്ധിച്ചു.  പൊലീ‍സിന്റെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് ശ്യാമള നല്‍കിയത്. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് മറുപടിയായി ‘അറിയില്ല’ എന്നാണ് അവര്‍ പറയുന്നത്. ശ്യാമളയുടെ മൊഴികള്‍ ദിലീപിനും കാവ്യയ്ക്കും കുടുക്കാകുമോ എന്നും സംശയം നിലനില്‍ക്കുന്നുണ്ട്. കാവ്യയും അമ്മയും നല്‍കിയ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ഇതില്‍ സംശയമുള്ള ഭാഗങ്ങള്‍ പ്രത്യേകം കുറിച്ചെടുക്കുകയാണ് പോലീസ്.
 
ദിലീപിന്റെ പേരിലുള്ള ആലുവയിലെ വീട്ടിലെത്തിയാണു പൊലീസ് ഇരുവരേയും മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്. കേസിന്റെ തുടക്കം മുതല്‍ പള്‍സര്‍ സുനി പറഞ്ഞ ‘മാഡം’ ഇവരാണെന്ന് ഒരു ആരോപണം ഉയര്‍ന്നിരുന്നു. ഒപ്പം, മെമ്മറികാര്‍ഡ് ഏല്‍പ്പിച്ചത് കാവ്യയുടെ ‘ലക്ഷ്യ’യില്‍ ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. 
 
ചോദ്യം ചെയ്യലിനോട് കാവ്യ പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, ശ്യാമളയുടെ മൊഴികളില്‍ ചിലത് പൊലീസിന് വിശ്വസനീയമായി തോന്നിയില്ലെന്നാണ് സൂചനകള്‍. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോയെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണ് പൊലീസ്. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യേണ്ടി വരുമെന്നും പൊലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ആളൂര്‍ പൊങ്ങി! വിചിത്ര വാദവുമായി ആളൂര്‍ കോടതിയില്‍, പണി കിട്ടുമെന്ന് കരുതിക്കാണില്ല!