Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലായില്‍ കെഎം മാണിക്ക് തകര്‍ച്ച; ശക്തമായ ലീഡോടെ മാണി സി കാപ്പന്‍ മുന്നേറുന്നു; ധര്‍മടത്ത് പിണറായി മുന്നില്‍

Kerala Assembly Election Results 2016
തിരുവനന്തപുരം , വ്യാഴം, 19 മെയ് 2016 (08:20 IST)
നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ട ഫലത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാര്‍ കെ എം മാണി പാലായില്‍ പിന്നില്‍. എന്‍ സി പി നേതാവും ഇടത് സ്ഥാനര്‍ഥിയുമായ മാണി സി കാപ്പന്‍ മുന്നേറുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കാപ്പന്‍ മുന്നേറുന്നു.

അതേസമയം, ധര്‍മടത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ലീഡ് ചെയ്യുന്നു. ആദ്യ ഫലസൂചനകളില്‍ എല്‍ ഡി എഫിനാണ് മുന്‍ തൂക്കം.

ഇക്കുറി സംസ്ഥാനത്ത് ആകെ 2,01,25,321 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ എട്ടിന് മണിമുതലാണ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്. ഒൻപതു മുതൽ ലീഡിങ്ങ് നില അറിയാം. പതിനൊന്ന് മണിയോടെ കേരളം ഭരിക്കുന്നത് ആരാണെന്ന സൂചനകള്‍ ലഭിച്ചു തുടങ്ങും. എന്നാല്‍ ശക്തമായ ഒരു പോരാട്ടത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെങ്കില്‍ വിധിയറിയാന്‍ 12 മണിവരെ കാത്തിരിക്കേണ്ടിവരും.

ഇരുമുന്നണികള്‍ക്കുമൊപ്പം എന്‍ ഡി എയ്ക്കും ഇത് നിര്‍ണായകമായ തെരഞ്ഞെടുപ്പാണ്. ഇത്തവണയും കേരളത്തില്‍ താമര വിരിഞ്ഞില്ലെങ്കില്‍ അത് ബി ജെ പി നേതൃത്വം കൊടുക്കുന്ന എന്‍ ഡി എയ്ക്ക് കനത്ത തിരിച്ചടിയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേമത്ത് ഓ രാജഗോപാല്‍ മുന്നില്‍