Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം സി ജോസഫൈന്‍; ദേശീയ തലത്തില്‍ സംസ്ഥാനത്തെ താഴ്ത്തികാണിക്കാന്‍ രേഖ ശര്‍മ്മ ശ്രമിക്കുന്നു

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല: ദേശീയ വനിതാ കമ്മീഷനെ തള്ളി ജോസഫൈന്‍

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്ന് എം സി ജോസഫൈന്‍; ദേശീയ തലത്തില്‍ സംസ്ഥാനത്തെ താഴ്ത്തികാണിക്കാന്‍ രേഖ ശര്‍മ്മ ശ്രമിക്കുന്നു
തിരുവനന്തപുരം , ചൊവ്വ, 7 നവം‌ബര്‍ 2017 (11:37 IST)
സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നില്ലെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രസ്താവനയെ തള്ളിയാണ് ജോസഫൈന്‍ ഇക്കാര്യം പറഞ്ഞത്.  
 
കേരളത്തെ കൃത്യമായി മനസിലാക്കാതെയാണ് രേഖ ശര്‍മ അത്തരമൊരു പ്രസ്താവന നടത്തിയത്. ദേശീയ തലത്തില്‍ സംസ്ഥാനത്തെ താഴ്ത്തികാണിക്കുന്നതിനു വേണ്ടിയാണ് അവര്‍ ശ്രമിച്ചതെന്നും ജോസഫൈന്‍ വ്യക്തമാക്കി. 
 
കഴിഞ്ഞ ദിവസം വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് രേഖ ശര്‍മ്മ പറഞ്ഞത്. ഹാദിയയ്ക്കു വീട്ടില്‍ ഒരു തരത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്നും അവര്‍ വീട്ടില്‍ സുരക്ഷിതയാണെന്നും സന്തോഷവതിയായിരിക്കുന്നുവെന്നും രേഖ ശര്‍മ്മ പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു