കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം
പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിന് സംഭവിച്ചത് ഇങ്ങനെ !
കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. കാസര്‍ക്കോട് പഠിക്കുന്ന നാട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയ യുവാവിനെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ആലക്കോട് കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി ആര്‍ സനലിനെയാണ് സദാചാര ഗുണ്ടകള്‍ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് തളങ്കരയില്‍ വച്ചായിരുന്നു സംഭവം. സംഭവമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
നാട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയപ്പോഴാണ് സനലിനെ ഒരു കൂട്ടം പേര്‍ ആക്രമിച്ചത്. കാര്‍ വളഞ്ഞ് തന്നെ ചിലര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സനല്‍ പരാതിയില്‍ പറഞ്ഞു. പേര് ചോദിച്ച ശേഷം അവര്‍ തന്റെ കാറില്‍ കയറുകയും ഭീഷണിപ്പെടുത്തി തളങ്കര തുറമുഖത്തേക്ക് പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. അവിടെ വച്ചായിരുന്നു അവര്‍ തന്നെ മര്‍ദ്ദിച്ചതെന്ന് സനല്‍ പറഞ്ഞു.