കൊച്ചി മെട്രോയില്‍ പെയിന്റിങ്ങും പൂച്ചെടിവെച്ചുപിടിപ്പിക്കലുമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്: അഡ്വ ജയശങ്കര്‍
പിണറായി സര്‍ക്കാരിനെതിരെ അഡ്വ ജയശങ്കര്‍
കൊച്ചി മെട്രോയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പലരും പല അവകാശ വാദങ്ങളും ഉന്നയിക്കുന്നുണ്ടെങ്കിലും പണി ആരംഭിച്ചതും അതിന്റെ 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണെന്ന് അഡ്വ ജയശങ്കര്‍. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നതെന്നും അദ്ധേഹം ആരോപിച്ചു. കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇ.കെ നായനാരാണ്, പ്ലാന്‍ വരപ്പിച്ചത് വി.എസ്സാണ് എന്നൊക്കെ ഇപ്പോള്‍ ന്യായീകരണ തൊഴിലാളികള്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാര്‍ത്ഥ്യമായതെന്ന് പറഞ്ഞ് ബി.ജെ.പിക്കാര്‍ ഫ്‌ളെക്‌സ് വച്ചിട്ടുമുണ്ട്. എന്നാല്‍ മെട്രോയുടെ എല്ലാ ക്രെഡിറ്റും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് മാത്രമാണെന്നും ജയസങ്കര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: