കൊച്ചിയില്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ യൂത്ത് കോൺഗ്രസിന്റെ ബീഫ് ഫെസ്റ്റ്; പ്രവര്‍ത്തകരെ പൊലീസ് അറ്സ്റ്റ് ചെയ്തു നീക്കി
കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെ വിമാനത്താവളത്തിന് പുറത്ത് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് യുത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ ബീഫ് ഫെസ്റ്റ്. കന്നുകാലികളുടെ കശാപ്പിനും വില്‍പ്പനയ്ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്കെതിരെയുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ഈ പ്രതിഷേധം. പ്രധാനമന്ത്രി വന്നിറങ്ങിയ നാവികസേന വിമാനത്താവളത്തിന് സമീപമാണ് ബീഫ് ഫെസ്റ്റ് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നടുറോഡിൽ കുത്തിയിരുന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ബീഫും റൊട്ടിയും കഴിച്ചത്. തുടർന്നു ഡിസിപി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പതിനഞ്ചിലധികം വരുന്ന പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി ബീഫ് പരസ്പരം വിതരണം ചെയ്യുകയായിരുന്നു. ഡിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യമാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
കന്നുകാലികളുടെ കശാപ്പിനായുള്ള വില്പന നിരോധിച്ചുകൊണ്ട് കഴിഞ്ഞ മേയ് 23നായിരുന്നു കേന്ദ്രപരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്താകമാനം ഉയര്‍ന്നത്. കേരളമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്. മറ്റ് സംസ്ഥാനങ്ങളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യമന്ത്രിമാര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു.