Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊടിക്കുന്നിലിന്റെ സ്വീകരണത്തിന്‌ ദേശീയപതാക കെട്ടിയത് വിവാദമായി

കൊടിക്കുന്നില് സുരേഷ്
, ബുധന്‍, 26 മാര്‍ച്ച് 2014 (15:00 IST)
PRO
PRO
കൊടിക്കുന്നില്‍ സുരേഷിന്റെ സ്വീകരണത്തിന്‌ കോണ്‍ഗ്രസ്‌ പതാകയ്ക്കൊപ്പം ദേശീയപതാകയും കെട്ടിയത് വിവാദമായി. പുലിയൂര്‍ പഞ്ചായത്തില്‍ 11-ാ‍ം വാര്‍ഡില്‍ അരീക്കര ജങ്ങ്ഷനില്‍ കഴിഞ്ഞ ദിവസം നല്‍കിയ സ്വീകരണ സ്ഥലത്താണ്‌ കോണ്‍ഗ്രസ്‌ പതാകയ്ക്കൊപ്പം ആഞ്ഞിലിമരത്തില്‍ ദേശീയ പതാക കെട്ടിയത്‌.

പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇവിടെ സ്വീകരണ പരിപാടി ഒരുക്കിയത്‌. രാവിലെ കെട്ടിയ പതാക രാത്രി സ്വീകരണ യോഗത്തിനു ശേഷമാണ്‌ അഴിച്ചു മാറ്റിയത്‌. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെയാണ്‌ പതാക അഴിച്ചുമാറ്റിയത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥിയുടെ പര്യടന സ്ഥലത്ത്‌ ദേശീയ പതാക കെട്ടിയത്‌ അനാദരവ്‌ ആണെന്നും ഇതു സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്നും ബിജെപി ജില്ലാ സെക്രട്ടറി ജി.ജയദേവ്‌, നിയോജകമണ്ഡലം പ്രസിഡന്റ്‌ ബി.കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam