കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഏര്യാ കമ്മിറ്റി സി.പി.എം വിഭജിച്ചു. ജില്ലയില്‍ വി.എസ് പക്ഷത്തിന്‍റെ കൈയ്യിലുള്ള ഒരേയൊരു ഏര്യാ കമ്മിറ്റിയാണിത്.
വി.എസ് പക്ഷത്തെ പ്രമുഖ നേതാവായ ബാലകൃഷ്ണനാണ് കൊയിലാണ്ടി ഏര്യാ കമ്മിറ്റി സെക്രട്ടറി. പയ്യോളി, കൊയിലാണ്ടി എന്നീ രണ്ട് പുതിയ ഏര്യാ കമ്മിറ്റികള്‍ ഈ മാസം നാലിന് നിലവില്‍ വരും. പുതിയ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും നാലിന് ചേരുന്ന യോഗം തെരെഞ്ഞെടുക്കും.
നിലവില്‍ പന്ത്രണ്ട് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഒരേ ഏര്യാ കമ്മിറ്റിയുടെ കീഴിലായതിനാല്‍ കൂടുതല്‍ പ്രവര്‍ത്തന സൌകര്യത്തിന് വേണ്ടിയാണ് കമ്മിറ്റി വിഭജിക്കുന്നതെന്നാണ് സി.പി.എമ്മിന്‍റെ വിശദീകരണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ സി.പി.എം നേതൃത്വം വി.എസ് പക്ഷത്തിനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ജില്ലയില്‍ വി.എസ് പക്ഷക്കാരുടെ സ്വാധീനം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് കൊയിലാണ്ടി ഏരിയാ കമ്മിറ്റി വിഭജിക്കുന്നതെന്നാണ് വി.എസ് പക്ഷക്കാരുടെ ആരോപണം. കമ്മിറ്റിയുടെ പ്രവര്‍ത്തന പരിധിയുടെ ബാഹുല്യമാണെങ്കില്‍ ആദ്യം വിഭജിക്കേണ്ടത് കോഴിക്കോട് നോര്‍ത്ത്, സൌത്ത് ഏരിയാ കമ്മിറ്റികളും പേരാമ്പ്ര ഏര്യാ കമ്മിറ്റിയാണെന്നും ഇവര്‍ പറയുന്നു.
ഔദ്യോഗിക പക്ഷത്തിന്‍റെ നിയന്ത്രണത്തിലാണ് ഈ കമ്മിറ്റികള്‍.