Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടിയേരി പോയാൽ പകരമാര്? ജനകീയ മുഖമുള്ള നേതാവിനെ കണ്ടെത്താനാകാതെ പാർട്ടി

കോടിയേരി പോയാൽ പകരമാര്? ജനകീയ മുഖമുള്ള നേതാവിനെ കണ്ടെത്താനാകാതെ പാർട്ടി
, ശനി, 22 ജൂണ്‍ 2019 (12:38 IST)
സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാന്‍ സന്നദ്ധനാണെന്ന് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഈ രാജിസന്നദ്ധതയിൽ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്ന ആശങ്കയിലാണ് പാർട്ടി. അതേസമയം, കോടിയേരിയോട് രാജി വെയ്ക്കെണ്ടെന്നാണ് പാർട്ടി പറയുന്നത്. കോടിയേരിക്ക് ഒരു പകരക്കാരനെ കണ്ടെത്താൻ പാർട്ടിക്ക് സാധിക്കാത്തതാണ് ഈ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.  
 
നേതാക്കളുടെ മക്കളും ബന്ധുക്കളും തകർത്തുകൊണ്ടിരിക്കുന്ന പാർട്ടിയുടെ മുഖച്ഛായ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് സി പി എം. ഈ സാഹചര്യത്തിലാണ് സ്ഥാനമൊഴിയാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്. നിര്‍ണായക നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
 
അറബിയെ കബളിപ്പിച്ച് മുങ്ങിയ സംഭവം പാര്‍ട്ടിക്ക് ഏറെ അവമതിപ്പുണ്ടാക്കുകയും കേന്ദ്രനേതൃത്വം വരെ ഇടപെടുകയും ചെയ്തിരുന്നു. വിഷയം അന്ന് പരിഹരിച്ചെങ്കിലും അത് പാര്‍ട്ടിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ബിനീഷിനെതിരേയും പല പ്രശ്നങ്ങൾ തലപൊക്കി തുടങ്ങി. രണ്ട് മക്കൾക്കെതിരേയും ആരോപണങ്ങൾ ഉയർന്നതോടെയാണ് സ്ഥാനമൊഴിയാൻ കോടിയേരി ആഗ്രഹമറിയിച്ചത്. 
 
വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍, നഷ്ടപ്പെട്ട വിശ്വാസ്യതയും ജനകീയ മുഖവും തിരിച്ച് പിടിക്കാന്‍ ജനങ്ങള്‍ക്കിടയിലുളള, ജനങ്ങളോടൊപ്പമുള്ള നേതാവിന്റെ ഒരു മുഖം പോലും ഇല്ലാത്തത് പാർട്ടിക്ക് വിനയാകുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിൽ വീടിന്റെ ടെറസിൽ യുവാവ് വെടിയേറ്റ് മരിച്ചനിലയിൽ, സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു