കോട്ടയത്ത് എല്‍ഡിഎഫിന്റെ ഗൂഢാലോചന പൊളിഞ്ഞെന്ന് മാണി
കോട്ടയം , ബുധന്‍, 26 മാര്‍ച്ച് 2014 (10:28 IST)
ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക തടയാനുള്ള എല്‍ഡിഎഫിന്റെ ഗൂഢാലോചന പൊളിഞ്ഞെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി. ഗൂഢാലോചനയില്‍ ബിജെപിയും പങ്കുചേര്‍ന്നുവെന്നും മാണി കോട്ടയത്ത് പറഞ്ഞു. പത്രികയില്‍ അപാകതകളുണ്ടെന്ന് എതിര്‍സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോട്ടയത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് പത്രിക സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. യുഡിഎഫിന്റെ നാമനിര്‍ദ്ദേശ പത്രിക തടയാനുള്ള എല്‍ഡിഎഫിന്റെ ഗൂഢാലോചനയാണ് കോട്ടയത്ത് നടന്നതെന്ന് മാണി പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും മാണി പ്രതികരിച്ചു.
Follow Webdunia malayalam