Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ലാസ് കട്ട്ചെയ്ത് സിനിമയ്ക്ക് പോയ വിദ്യാർത്ഥിനികൾ പിടിയിൽ

ക്ലാസ് കട്ട്ചെയ്ത് സിനിമയ്ക്ക് പോയ വിദ്യാർത്ഥിനികൾ പിടിയിൽ
തിരുവനന്തപുരം , വെള്ളി, 18 ഓഗസ്റ്റ് 2017 (17:31 IST)
ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയ നാൽപ്പത് വിദ്യാർത്ഥിനികളെ ഷാഡോ പോലീസ് കൈയോടെ പിടികൂടി. രക്തിതാക്കളെ വിളിച്ച് വരുത്തി കുട്ടികളെ അവർക്കൊപ്പം വിട്ടയച്ച പോലീസ് കുട്ടികളുടെ മൊബൈലിൽ ബ്ലൂ വെയിൽ ഗെയിമുണ്ടോ എന്നും പരിശോധിക്കുകയാണ്. 
 
സിനി പോലീസിന്റെ സ്‌കൂൾ സെയ്ഫ്റ്റി പദ്ധതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ പിടിയിലായത്. നഗരത്തിലെ എട്ട് സ്‌കൂളുകളിൽ നിന്നുള്ള എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള നാൽപ്പത് വിദ്യാര്‍ഥിനികളെയാണ് പിടികൂടിയത്. യൂണിഫോമിൽ സ്‌കൂളിൽ എത്തിയ കുട്ടികൾ അത് ബാഗിലാക്കി വച്ച ശേഷം വീട്ടിൽ നിന്ന് കൊണ്ടുവന്ന വസ്ത്രം ധരിച്ചാണ് തിയേറ്ററിലെത്തിയത്. 
 
സ്‌കൂൾ സേഫ്റ്റി പദ്ധതി നടപ്പാക്കുന്നത് പ്രധാനമായും ലഹരി വില്പനക്കാരുമായി കുട്ടികൾ ബന്ധപ്പെടുന്നുണ്ടോ എന്നും ക്ലാസ് കട്ട് ചെയ്ത് എവിടെയൊക്കെ പോകുന്നു എന്നും കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്. 
 
ഡി.സി.പി ജയദേവ്, കൺട്രോൾ റൂം എ.സി സുരേഷ് കുമാർ എന്നിവരുടെ നിർദ്ദേശാനുസരണം ഷാഡോ പൊലീസാണ് ക്ലാസ് കട്ട് ചെയ്ത കുട്ടികളെ പിടികൂടിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാവുമെന്ന് പോലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിന്റെ മൂത്രത്തിന്റെ ഗുണങ്ങള്‍ അറിയാമോ, എന്തുകൊണ്ട് അമ്മയുടെ സ്ഥാനം നല്‍കുന്നു ? - പ്രാധാന്യം പഠിപ്പിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഒരുക്കാന്‍ നീക്കം