Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്ര പൂജാരി തൂങ്ങിമരിച്ച നിലയില്‍

ന്നല കണ്ണം‍കോട് ശ്രീശിവക്ഷേത്രത്തില്‍ പകരക്കാരനായി എത്തിയ ശാന്തിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പത്തനാപുരം
പത്തനാപുരം , വെള്ളി, 3 ജൂണ്‍ 2016 (13:14 IST)
പുന്നല കണ്ണം‍കോട് ശ്രീശിവക്ഷേത്രത്തില്‍ പകരക്കാരനായി എത്തിയ ശാന്തിക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേര്‍ത്തല വാത്തിക്കാട് നരിക്കപ്പറമ്പില്‍ കുഞ്ഞനുണ്ണിയുടെ മകന്‍ ഉദയഭാനു എന്ന 52 കാരനെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
ക്ഷേത്രത്തിലെ സ്ഥിരം പൂജാരി രണ്ട് ദിവസത്തെ അവധിയില്‍ പോയതിനു പകരമായി എത്തിയ ഉദയഭാനു ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിലാണു തൂങ്ങിമരിച്ചത്. സ്ഥിരം ശാന്തിക്കാരന്‍ മടങ്ങിയെത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഉദയഭാനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
 
പത്തനാപുരം എസ്.ഐ രാഹുല്‍ രവീന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിന്‍റെ കതക് പൊളിച്ചാണ് അകത്തു കടന്നത്. കുടുംബവുമായി 7 വര്‍ഷങ്ങളായി ഉദയഭാനു പിണങ്ങി കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.  
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍; വായിക്കൂ... സവിശേഷതകളറിയാം