ഗുര്‍മീതിന് വേണ്ടി ദാസ്യപ്പണി, ഇവരും ആള്‍ദൈവത്തിന്റെ അനുയായികളോ?
ഇവരും ഗുര്‍മീതിന്റെ അനുയായികളോ?
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീതിനെ മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സിംഗിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായിട്ടുള്ളത്. കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഗുര്‍മീതിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിന് പുറമേയാണ് പഞ്ചാബ് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലാകുന്നത്. പഞ്ച്കുളയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് ഹരിയാന പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പഞ്ച്കുള ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മന്‍ബീര്‍ സിംഗ് വ്യക്തമാക്കി.