ഗുര്‍മീതിന് വേണ്ടി ദാസ്യപ്പണി, ഇവരും ആള്‍ദൈവത്തിന്റെ അനുയായികളോ?

ഇവരും ഗുര്‍മീതിന്റെ അനുയായികളോ?

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:31 IST)
പീഡനക്കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം ഗുര്‍മീതിനെ മോചിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍‍. സിംഗിനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി ശ്രമം നടത്തിയ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ഒരു കോണ്‍സ്റ്റബിളുമാണ് അറസ്റ്റിലായിട്ടുള്ളത്. കോണ്‍സ്റ്റബിള്‍മാരായ അമിത്, രാജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
 
നേരത്തെ ഗുര്‍മീതിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇതിന് പുറമേയാണ് പഞ്ചാബ് പൊലീസിലെ മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലാകുന്നത്. പഞ്ച്കുളയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് തുടര്‍ന്ന് കേസന്വേഷണവുമായി സഹകരിക്കാന്‍ ഇവരോട് ഹരിയാന പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പഞ്ച്കുള ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മന്‍ബീര്‍ സിംഗ് വ്യക്തമാക്കി.

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments