ദിലീപിനോട് കട്ട സ്നേഹമുള്ള ഒരു ആരാധകന്‍ ചെയ്തത്? - ഇതു കണ്ടാല്‍ ആരുമൊന്ന് അന്തംവിടും!

ഇത്രയ്ക്കൊക്കെ സ്നേഹമോ? ദിലീപിനു ജാമ്യം കിട്ടാന്‍ ഈ ആരാധകന്‍ ചെയ്തത്...

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:16 IST)
നടനെന്നോ നടിയെന്നോ വ്യത്യാസമില്ലാതെ സിനിമാതാരങ്ങളെ ആരാധിക്കാന്‍ തമിഴ്നാട്ടുകാര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്നാണ് പൊതുവെയുള്ള സംസാരം. ആരാധന മൂത്ത് ഭ്രാന്താകുന്നവരും ഉണ്ട്. എന്നാല്‍, തമിഴ്നാട്ടില്‍ മാത്രമല്ല ഈ കൊച്ചു കേരളത്തിലും ആരാധനയ്ക്കൊരു പഞ്ഞവുമില്ല എന്നു വേണം പറയാന്‍. 
 
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇപ്പോഴും കൈവിടാതിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍. കോടതി കുറ്റക്കാരനെന്ന് വിധിക്കും വരെ ദിലീപിനൊപ്പം എന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിനു ജാമ്യം ലഭിക്കാനായി കൊല്ലത്തു നിന്നുമുള്ള ഒരു ആരാധകന്‍ ചെയ്തത് കണ്ടാല്‍ മറ്റു ഫാന്‍സുകാര്‍ അന്തം‌വിടുമെന്ന് തീര്‍ച്ച. 
 
ദിലീപിന് ജാമ്യം ലഭിക്കാന്‍ വേണ്ടി ഏതോ ഒരു ആരാധകന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് വഴിപാട് നേര്‍ന്നിരിക്കുകയാണ്. കൊല്ലം പോരുവഴി പെരുവുരുത്തി മലനട ദുര്യോദന ക്ഷേത്രത്തിലാണ് ആരാധകന്‍ പ്രിയനടന് വേണ്ടി വഴിപാട് നേര്‍ന്നത്. 
 
അടുക്കും കള്ളുമാണ് വഴിപാട് നേര്‍ന്നിരിക്കുന്നത്. 70 രൂപ അടച്ച് വാങ്ങിയ രസീതില്‍ ദിലീപ്, സിനിമാ നടന്‍ എന്നും ഉടനെ ജാമ്യം കിട്ടണം എന്നും എഴുതിയിരിക്കുന്നു. എന്നാല്‍, ആരാണീ ആരാധകന്‍ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 60 ദിവസത്തിലേറെയായി ദിലീപ് ജയിലില്‍ അഴിയെണ്ണുകയാണ്. ജാമ്യം നേടി പുറത്തുവരാനുള്ള ശ്രമങ്ങളൊന്നും ഇതുവരെ ഫലം കണ്ടിട്ടില്ല. അങ്കമാലി കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇത്തവണ കോടതി കനിയുമെന്ന് തന്നെയാണ് ദിലീപും കുടുംബവും ആരാധകരും പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments