Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശു സംരക്ഷകരുടെ ആക്രമണം കേരളത്തിലും; കൊല്ലുമെന്ന ഭീഷണിയുമായി ആർഎസ്എസ്

ഗോസംരക്ഷകരുടെ ആക്രമണം കേരളത്തിലും

പശു സംരക്ഷകരുടെ ആക്രമണം കേരളത്തിലും; കൊല്ലുമെന്ന ഭീഷണിയുമായി ആർഎസ്എസ്
എറണാകുളം , ചൊവ്വ, 18 ഏപ്രില്‍ 2017 (07:36 IST)
പശു സംരക്ഷകരുടെ ആക്രമണം കേരളത്തിലും. ഈസ്റ്റര്‍ തലേന്ന് മാടിനെ അറുത്തതോടെയാണ് പ്രശ്നത്തിന് തുടക്കം. ഇതറിഞ്ഞ് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. എറണാകുളം കരുമാലൂര്‍ പഞ്ചായത്തിലെ കാരുകുന്നിലാണ് ഗോവധത്തിന്റെ പേരില്‍ സംഘര്‍മുണ്ടായത്.
 
കാരുകുന്ന് കല്ലറയ്ക്കല്‍ ജോസിന്റെ വീട്ടിലാണ് ഈസ്റ്ററിന് മാടിനെ അറുത്തത്. സംഘടിച്ചെത്തിയവർ വധഭീഷണി മുഴക്കി. പശുവിനെക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ ശേഷം മേശപ്പുറത്ത് വച്ചിരുന്ന ഇറച്ചിയില്‍ മണ്ണു വാരിയിട്ട് ഉപയോഗശൂന്യമാക്കി. ഇറച്ചി കുഴിച്ചുമൂടണമെന്നും അവർ ആവശ്യപ്പെ‌ട്ടു. സമീപത്തുണ്ടായിരുന്നവരെയെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിരട്ടിയോടിക്കുകയും ചെയ്തുവെന്ന് ജോസ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
 
ശനിയാഴ്ച്ച ഉച്ചയോടെയാണ് ഈസ്റ്റര്‍ ആവശ്യത്തിനായി മാടിനെ അറുത്തത്. പ്രസവിക്കില്ലെന്ന് അറിഞ്ഞതോടെയാണ് മൂന്നു വയസ്സ് പ്രായമുള്ള പശുവിനെ ഇറച്ചിക്കായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ആദ്യം പൊലീസില്‍ പരാതിപ്പെടാന്‍ പോലും ജോസ് തയ്യാറായിരുന്നില്ല. ആർഎസ്എസ് ആക്രമണത്തിനോട് പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് സിപിഐഎം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈന്യം വെറുതെയിരിക്കില്ല; കശ്‌മീരിലെ പ്രതിഷേധക്കാര്‍ക്കു നേരെ ഇനി പുതിയ ആയുധം