ചാലക്കുടി പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ ആളെ ചീങ്കണ്ണി കടിച്ചു കൊന്നു. കാടുകുറ്റി കാവനം പറമ്പില്‍ ആന്റണിയാണ് മരിച്ചത്. 55 വയസ്സായിരുന്നു.
ചാലക്കുടി പുഴയില്‍ കൊടുങ്ങാപ്പുഴ ക്ഷേത്രത്തിനു സമീപം അന്നനാട് ഭാഗത്ത് മീന്‍ പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇയാള്‍.
ഇയാളെ ഒന്നരക്കിലോമീറ്ററോളം ദൂരം ചീങ്കണ്ണി കടിച്ചു വലിച്ചു കൊണ്ടുപോയി. ഇന്നു രാവിലെ പത്തേക്കാലോടു കൂടിയാണ് സംഭവം.
പൊലീസും നാട്ടുകാരും വഞ്ചിയില്‍ പിന്തുടര്ന്നാണ് കാടുകുറ്റി കുന്നത്തൂര്‍ കടവില്‍വച്ച് ആന്റണിയെ ചീങ്കണ്ണിയില്‍ നിന്നു മോചിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചാലക്കുടി പുഴയില്‍ നാലോളം ചീങ്കണ്ണികള്‍ വേറെയും ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.