Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി അറ്റൻഡർക്ക് ഏഴു വർഷം കഠിന തടവ്

ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: ആശുപത്രി അറ്റൻഡർക്ക് ഏഴു വർഷം കഠിന തടവ്
കൊച്ചി , വെള്ളി, 4 ഓഗസ്റ്റ് 2017 (17:41 IST)
ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി അറ്റൻഡർക്ക് കോടതി ഏഴു വർഷത്തെ കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. അങ്കമാലി താലൂക്ക് ആശുപത്രിയിലെ അറ്റന്ഡറായിരുന്ന തൃശൂർ ആളൂർ പനപ്പിള്ളി വിജയൻ എന്ന അൻപത്തിരണ്ടുകാരനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ ശിക്ഷ വിധിച്ചത്.
 
2014 ഫെബ്രുവരി അഞ്ചാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തലകറക്കം വന്ന  വിദ്യാർത്ഥിനിയായ പെൺകുട്ടി കൂട്ടുകാരിക്കൊപ്പം  ആശുപത്രിയിൽ എത്തിയപ്പോൾ പരിശോധനയ്‌ക്കെന്ന വ്യാജേനയായിരുന്നു പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട കൂട്ടുകാരിയാണ് അധികാരികളെ വിവരം അറിയിച്ചതും തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 
 
ആശുപത്രിയിൽ എത്തുന്ന നിരാലംബരായ രോഗികൾക്ക് ആശ്വാസമാകേണ്ട ജീവനക്കാർ തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും കുറ്റം ഗൗരവമേറിയതുമാണെന്ന് കോടതി നിരീക്ഷിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൈസ്‌കൂൾ വിദ്യാർത്ഥിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ