കേവലം പത്ത് വയസു മാത്രം പ്രായമുള്ള തന്റെ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തേഴുകാരനെ പോലീസ് അറസ്റ് ചെയ്തു. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന യുവതിയുടെ മകളെയാണ് അപ്പൂപ്പൻ പീഡിപ്പിച്ചത്.
പരശുവയ്ക്കലിലാണ് സംഭവം നടന്നത്. കുട്ടി അടുത്തവീട്ടിലെ എട്ടാം ക്ളാസുകാരിയോടാണ് സംഭവത്തെ കുറിച്ച് പറഞ്ഞത്. 2013 മുതൽ തന്നെ അപ്പൂപ്പൻ പീഡിപ്പിച്ചു വരുന്നു എന്നാണ് കുട്ടി മൊഴി നൽകിയത്. അടുത്ത വീട്ടിലെ കുട്ടിയിൽ നിന്ന് വിവരം അറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കുട്ടി അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമാണ് രാത്രി ഉറങ്ങുന്നത്. വിവരം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളെ കൊല്ലുമെന്ന് അപ്പൂപ്പൻ ഭീഷണിപ്പെടുത്തിയതായും കുട്ടി പോലീസിനോട് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ് ചെയ്തത്.