Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചേച്ചീ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്' - ദിലീപ് നടിയെ വിളിച്ച് പറഞ്ഞതിങ്ങനെയായിരുന്നു

സംഭവം നടക്കുന്നത് ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍പാണ്: ലക്ഷ്മി രാമകൃഷ്ണന്‍

ദിലീപ്
, തിങ്കള്‍, 14 ഓഗസ്റ്റ് 2017 (14:05 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ നടി ലക്ഷ്മി രാമകൃഷ്ണനും ഉണ്ടായിരുന്നു. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയത് ദിലീപ് ആണെന്ന് ലക്ഷ്മി പറഞ്ഞതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍, വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ലക്ഷ്മി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 
 
ദിലീപിനെ കുറിച്ച് ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യം ഹിറ്റായ സമയത്ത്, അതായത് ഒന്നര വര്‍ഷം മുമ്പാണ് ഒരു മാധ്യമത്തിന് അഭിമുഖം നല്‍കിയത്. അതില്‍ തമാശയായിട്ട് ദിലീപിന്റെ കല്‍ക്കട്ടാ ന്യൂസില്‍ നിന്നും ഭാഗ്യം കെട്ടവള്‍ എന്നു പറഞ്ഞ് ഒഴിവാക്കിയെന്ന് പറഞ്ഞിരുന്നു. അന്ന് അത് വായിച്ചിട്ട് ദിലീപ് തന്നെ എന്നെ വിളിച്ചിട്ട്. "ചേച്ചീ ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ കാരണമല്ല ഒഴിവാക്കിയത്"- എന്ന് പറഞ്ഞിരുന്നു. ആ സംഭവം അവിടം കൊണ്ട് അവസാനിച്ചതാണ്. ആ വാര്‍ത്തയാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞതാണെന്ന രീതിയില്‍ പ്രചരിക്കുന്നത്. - ലക്ഷ്മി രാമകൃഷ്ണന്‍ പറയുന്നു.
 
റിമാന്‍ഡിലിരിക്കുന്ന വ്യക്തിയാണ് ദിലീപ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ കുറിച്ച് മുന്‍‌പിന്‍ ചിന്തിക്കാതെ എന്തെങ്കിലും പറയാന്‍ മാത്രം വിഡ്ഡിയല്ല താനെന്ന് നടി പറയുന്നു. ചക്കരമുത്ത് എന്ന സിനിമയിലാണ് ഞാൻ ദിലീപിന്റെ കൂടെ അഭിനയിച്ചത്. ആ സിനിമയുടെ ലൊക്കേഷനിലാണെങ്കിലും എന്നോട് മാന്യമായിട്ടുതന്നെയാണ് പെരുമാറിയതെന്നും ലക്ഷ്മി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ പ്രസ്താവനകള്‍’ : ആക്രമിക്കപ്പെട്ട നടി