ജനങ്ങളുടെ പ്രശ്നങ്ങളില്‍ രജനികാന്ത് ഇടപെടുന്നുണ്ട്, അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് നല്ലത് : ധനുഷ്
രജനികാന്ത് ആള്‍ക്കൂട്ടത്തിന്‍റെ നേതാവ്, രാഷ്ട്രീയത്തിലെത്തുന്നത് നല്ലത്: ധനുഷ്
ആള്ക്കൂട്ടത്തിന്റെ നേതാവാകാന്‍ രജനികാന്തിന് കാഴിയുമെന്നും അദ്ദേഹം രാഷ്ട്രീയത്തിലെത്തിയാൽ വളരെ നല്ലതാണെന്നും മരുമകനും നടനുമായ ധനുഷ്. രജനിയുടെ അടുത്ത നീക്കമെന്താണെന്നറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ധനുഷ് പറഞ്ഞു.
തമിഴ് രാഷ്ട്രീയത്തിലേക്ക് ധനുഷെത്തുമെന്ന അഭ്യൂഹം കുറച്ചു നാളുകളായി നിലനിൽക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വിവിധ പ്രശനങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞ് അത് പരിഹരിക്കാന്‍ രജനികാന്ത് ഇടപെടുന്നുണ്ട്. പുതിയ പാർട്ടി രൂപീകരിക്കുമോ, അതോ ബിജെപിയോടു കൈകേർക്കുമോയെന്ന സംശയത്തിലാണ് രാഷ്ട്രീയ ലോകം. അതിനിടെയാണ് നിലപാടു വ്യക്തമാക്കി ധനുഷ് രംഗത്തെത്തുന്നത്.