Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനങ്ങള്‍ മന്ദബുദ്ധികള്‍ അല്ല, ഒന്ന് മയത്തിലൊക്കെ തള്ള് ഏമാന്മാരേ...

ദിലീപ് കേസ്; പൊലീസ് ലോജിക്കില്ലാത്ത തെളിവുണ്ടാക്കുന്നു?

ജനങ്ങള്‍ മന്ദബുദ്ധികള്‍ അല്ല, ഒന്ന് മയത്തിലൊക്കെ തള്ള് ഏമാന്മാരേ...
, ബുധന്‍, 30 ഓഗസ്റ്റ് 2017 (09:40 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ പൊലീസ് ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് ആരോപണം. ദിലീപ്‌ ലോജിക്കില്ലാത്ത സിനിമ ചെയ്യാറുണ്ടെന്ന് കരുതി ഇത്രയും ലോജിക്കില്ലാത്ത തെളിവുണ്ടാക്കല്ലേ എന്നാണ് ദിലീപിന്റെ ആരാധകര്‍ പൊലീസിനോട് പറയുന്നത്. ദിലീപിന്റെ ഫാന്‍സ് പേജായ ദിലീപ് ഓണ്‍ലൈനാണ് ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്.   
 
ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായ ഹൈക്കോടതി താരത്തിന്റെ ജാമ്യം ഇന്നലെ തള്ളിയിരുന്നു. പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ജാമ്യം തള്ളിയത്. തന്നോട് ശത്രുതയുള്ളവരുടെ പണിയാണിതെന്നും തന്നെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഇരയാണു താനെന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ ദിലീപിനെതിരെ ആരോപണം പോലുമില്ലെന്നും ക്വട്ടേഷന്‍ ആണെന്നു സുനി പറഞ്ഞതായി നടിയുടെ പ്രഥമവിവര മൊഴിയിലുണ്ടായിട്ടും പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും അഭിഭാഷകന്‍ ബി രാമന്‍‌പിള്ള വാദത്തില്‍ പറഞ്ഞു.
 
ദിലീപ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
ലോകം മുഴുവന്‍ പള്‍സര്‍ സുനിയെ അറസ്റ്റ്‌ ചെയ്യുന്നത്‌ ലൈവായ്‌ കണ്ടു കഴിഞ്ഞീട്ടും, ഞാന്‍ പെട്ടു ദിലീപേട്ടാ എന്ന് പള്‍സര്‍ സുനി കസ്റ്റടിയിലിരിക്കെ വോയ്സ്‌ മെസ്സേജ്‌ അയച്ചുവത്രെ. അതും ഒരു പോലീസുകാരന്റെ ഫോണില്‍ നിന്നും. തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ള്‌ സാറെ. ദിലീപ്‌ ലോജിക്കില്ലാത്ത സിനിമ ചെയ്യാറുണ്ടെന്ന് കരുതി, ഇത്രയും ലോജിക്കില്ലാത്ത തെളിവുണ്ടാക്കല്ലെ സാറന്മാരെ. ജനങ്ങള്‍ മന്ദബുദ്ധികളല്ല. കോടതിയില്‍ ഒരു പ്രതിഭാഗം വക്കീലുണ്ടാവും എന്ന് ഓർക്കുക. വിവേകവും, വിവേചന ബുദ്ധിയുമുള്ള ഒരു ജഡ്ജിയുണ്ടാവും. പ്രോസിക്യൂഷന്‍ പറയുന്നത്‌ അപ്പാടെ വിഴുങ്ങാന്‍ ഞങ്ങള്‍ മാധ്യമങ്ങളല്ലല്ലൊ?

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് വയസുകാരനുമായുള്ള പതിനെട്ട് വയസുകാരിയുടെ ഹണിമൂണ്‍ ഇനി നടക്കില്ല !