Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: ശശി തരൂർ

ലിംഗഛേദത്തിനു പകരം പെണ്‍കുട്ടി പൊലീസിനെ സമീപിക്കണമായിരുന്നുവെന്ന് ശശി തരൂർ

ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: ശശി തരൂർ
തിരുവനന്തപുരം , ഞായര്‍, 21 മെയ് 2017 (09:46 IST)
ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗം ഛേദിക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെണ്‍കുട്ടി ചെയ്യേണ്ടിയിരുന്നതെന്ന് കോൺഗ്രസ്​എം.പി ശശി തരൂർ. എല്ലാവര്‍ക്കുമുള്ളപോലെ പോലെ ആ കുട്ടിയോട് തനിക്കും സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടത്. അതല്ലാതെ ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത്‌ ഒരു നല്ല പ്രവണതയായി തോന്നുന്നില്ലെന്നും തരൂര്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം മുറിച്ചത്​. സംഭവത്തിനു ശേഷം പൊലീസ്​സ്റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസിന്​ മൊഴി നൽകിയിരുന്നു. പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ ഇപ്പോള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: നിലവിളിച്ചിട്ടും ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതി; അമ്മയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കി