Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിക്ക് ഒത്താശ ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു

ജനനേന്ദ്രിയം മുറിച്ച സംഭവം; ഒത്താശ ചെയ്തത് അമ്മയോ?

ജനനേന്ദ്രിയം മുറിച്ച സംഭവം: സ്വാമിക്ക് ഒത്താശ ചെയ്ത അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം , ശനി, 20 മെയ് 2017 (10:45 IST)
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. യുവതി നല്‍കിയ മെഴിയുടെ അടിസ്ഥാനത്തിലാണ്  
അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. യുവതിയെ പീഡിപ്പിക്കാന്‍ ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യുന്നതിനായി ഇവരെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 
ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചിരുന്നു. കൊല്ലത്തെ പന്മന ആശ്രമത്തിലെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദത്തിന്റെ ജ​ന​നേ​ന്ദ്രി​യ​മാ​ണ് വിദ്യാര്‍ത്ഥിനി മു​റി​ച്ച​ത്. തിരുവനന്തപുരം പേട്ടയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ ഇ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെടിഎം ഞെട്ടിക്കുന്നു; ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോർസൈക്കിള്‍ വിപണിയിലേക്ക് !