ജിഷയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കും

Webdunia
ശനി, 18 ജൂണ്‍ 2016 (08:16 IST)
ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കും. സി ജെ എം കോടതി ചുമതലപ്പെടുത്തുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിനായി ജയിലിലെത്തുക.
 
ഇന്നലെ അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും അതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് തിരിച്ചറിയല്‍ പരേഡിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും തിരിച്ചറിയില്‍ പരേഡ് നടക്കുക. 
 
അതേസമയം, അമീറുൽ ഇസ്‍ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു. പല തവണ ചോദ്യം ചെയ്തപ്പോളും അമീറുല്‍ ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം അയാള്‍ പൊലീസിനോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാത്തതെന്ന് പൊലീസിനു വ്യക്തമായി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കയറ്റുമതികള്‍ക്ക് തീരുവ ഇല്ല; ഇന്ത്യ ഒമാനുമായി വ്യാപാര കരാറില്‍ ഒപ്പുവച്ചു

എലപ്പുള്ളി ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി

സംശയം ചോദിച്ചതിന് പത്ത് വയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; തോളിന് പൊട്ടല്‍, അധ്യാപകന് സസ്പെന്‍ഷന്‍

ഡല്‍ഹിയില്‍ വായു വളരെ മോശം; ശ്വാസംമുട്ടി നോയിഡ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്‌ഐടിയെ സര്‍ക്കാര്‍ നിയന്ത്രിച്ചു നിര്‍ത്തുന്നു: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments