Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷയുടെ കൊലപാതകം: സി ബി ഐ അന്വേഷണം നടത്താന്‍ കേന്ദ്രം തയ്യാറാണെന്ന് രാജ്നാഥ് സിങ്ങ്

പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി ബി ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്ന

ജിഷയുടെ മരണം
പെരുമ്പാവൂര്‍ , വെള്ളി, 6 മെയ് 2016 (11:52 IST)
പെരുമ്പാവൂരിലെ കുറുപ്പുംപടിയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളികളെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സി ബി ഐ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ്. 
 
ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്ങ്. കേരളത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും സുരക്ഷയില്ലെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.
 
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിയ രാജ്നാഥ് സിങ്ങിന്റെ ആദ്യ പൊതുപരിപാടിയായിരുന്നു കൊല്ലത്തേത്. ആയിരക്കണക്കിന് ബി ജെ പി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുനന്ദ പുഷ്‌കര്‍ കൊലക്കേസ്: ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ പുതിയ പാനലിനെ നിയമിച്ചു