Webdunia - Bharat's app for daily news and videos

Install App

ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമം: സഹപ്രവര്‍ത്തകന്‍ പിടിയില്‍

താത്കാലിക ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (12:54 IST)
താത്കാലിക ജീവനക്കാരിയെ കോടതി മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ക്ലാര്‍ക്ക് മാര്‍ട്ടിനാണു (45) പൊലീസ് പിടിയിലായത്.
 
ഏപ്രില്‍ - മേയ് മാസങ്ങളില്‍ നിരവധി തവണ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ദിവസവേതനത്തിനു പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 31` കാരിയാണു കോടതി ക്ലാര്‍ക്ക് പുതിയക്കര അഞ്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 
 
മാനസികമായി വിഷമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഡോക്ടറോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെയാണു പരാതി നല്‍കിയത്. കോടതി ഓഫീസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ് തനിക്കെതിരെ പ്രകൃതി വിരുദ്ധ പീഡനം വരെ നടത്തി എന്ന നിലയിലാണു പ്രതിക്കെതിരെ യുവതി ആരോപണം ഉന്നയിച്ചത് എന്നും റിപ്പോര്‍ട്ടുണ്ട്. 
 
ആലുവ സി ഐ വിജയന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ആറു മാസം മുമ്പാണ് കാലടി കോടതിയില്‍ നിന്ന് പ്രതി ആലുവ കോടതിയിലേക്ക് സ്ഥലം മാറി വന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments