Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിലെ വില്ലന്‍ ദിലീപ് മാത്രമോ? അപ്പോള്‍ ഈ നടന്മാരും സംവിധായകരുമോ?

ദിലീപ് മാത്രമല്ല...

ജീവിതത്തിലെ വില്ലന്‍ ദിലീപ് മാത്രമോ? അപ്പോള്‍ ഈ നടന്മാരും സംവിധായകരുമോ?
, വെള്ളി, 14 ജൂലൈ 2017 (09:12 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ അദ്ദേഹത്തിന്റെ കരിയര്‍ ഇനിയെന്താകുമെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്. മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ആണ് ഇങ്ങനെയൊരു സംഭവം. ഇതിന്റെ പശ്ചാത്തലത്തില്‍ താരത്തിനെരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. എന്നാല്‍, ഇതാദ്യമായിട്ടല്ല സിനിമ നടന്മാര്‍ പീഡന കേസുകളില്‍ ഉള്‍പ്പെടുന്നത്.  
 
ബോളിവുഡ് സംവിധായകന്‍ മധുര്‍ ബന്ദാര്‍ക്കര്‍ മുതല്‍ ഷീനെ അഹുജ വരെയുണ്ട് ആ പട്ടികയില്. ഉയര്‍ന്ന ആരോപണങ്ങളില്‍ ചിലതെല്ലാം തെളിഞ്ഞിട്ടുണ്ട്. ചില കേസുകള്‍ ഇപ്പോഴും സത്യം തെളിയാതെ കിടക്കുന്നുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസിന്റെ നിര്‍മാതാവായ കരിം മൊറാണി പീഡനകേസില്‍ പിടിയിലായി എന്ന വാര്‍ത്തയായിരുന്നു ഈ വര്‍ഷം സിനിമ മേഖലയെ ഞെട്ടിച്ചുകൊണ്ടു പുറത്തുവന്നത്.
 
ബോളിവുഡിലെ പ്രമുഖ നടനാണ് ഷൈനി അഹൂജ. 2009ല്‍ താരം ബലാത്സംഗ കേസില്‍ അറസ്റ്റിലായത്. വീട്ടുവേലയ്ക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു താരത്തിനെതിരെ ഉയര്‍ന്ന പരാതി. സഹസംവിധായകനായ മഹുമ്മൂദ് ഫറൂക്കിയും പീഡന കേസില്‍ പ്രതിയായിട്ടുണ്ട്. ഏഴു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 
 
ഫാഷന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ മധൂര്‍ ബന്ദാര്‍ക്കര്‍ ഇത്തരമൊരു കേസില്‍ അകപ്പെട്ടിട്ടുണ്ട്. മോഡലായ പ്രീതി ജയിനിനെ പീഡിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു കേസ്. 2014നായിരുന്നു സംഭവം. എന്നാല്‍ കോടതി വെറുതെ വിട്ട ഇദ്ദേഹത്തെ ജയിന്‍ കൊലപ്പെടുത്തുകയും അവര്‍ മൂന്ന് വര്‍ഷം ജയിലില്‍ കിടക്കുകയും ചെയ്തു.
 
ഗായകന്‍ അങ്കിത് തീവാരിയും പീഡന കേസില്‍പ്പെട്ടിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ വാണ്ടഡ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഇന്ദേര്‍ കുമാറും പീഡന കേസില്‍ പെട്ടിട്ടുണ്ട്. മോഡലിനെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. മാധ്യമ പ്രവര്‍ത്തകയും നടിയുമായ ബോളിവുഡ് താരത്തെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സംവിധായകന്‍ സുബഷ് കപൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, പിന്നീട് കേസ് തള്ളിപ്പോകുകയായിരുന്നു കേസ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവില്‍