Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്; മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊടും ഭീകരനാക്കി മാറ്റാന്‍ ശ്രമിക്കുന്നു: വെളളാപ്പളളി

ദിലീപിനെക്കാള്‍ വലിയ കൊടും ഭീകരര്‍ക്കെതിരെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വെളളാപ്പളളി

ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ദിലീപ്; മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊടും ഭീകരനാക്കി മാറ്റാന്‍ ശ്രമിക്കുന്നു: വെളളാപ്പളളി
തിരുവനന്തപുരം , ഞായര്‍, 13 ഓഗസ്റ്റ് 2017 (10:32 IST)
താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ദിലീപെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. നല്ലൊരു സ്വഭാവ നടനാണ് അദ്ദേഹം. നടന്‍ ചെയ്തത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും വെളളാപ്പളളി പറഞ്ഞു.    
 
ചാനലുകള്‍ ദിലീപിനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകളായി. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഒരു തിയറ്ററും പൂട്ടി. ദിലീപിനേക്കാള്‍ വലിയ കൊടും ഭീകരര്‍ ഇവിടെയുണ്ട്. ഇവര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെടുന്നില്ല. നിത്യേനയുള്ള പീഡനവാര്‍ത്ത കണ്ട് ജനം മടുത്തുവെന്നും വെളളാപ്പളളി കൂട്ടിച്ചേര്‍ത്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജമ്മുവിൽ ഏറ്റുമുട്ടൽ;​ രണ്ട് സൈനികർക്ക് വീരമൃത്യു, ക്യാ​പ്റ്റ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു സൈ​നി​ക​ർ​ക്ക് പരുക്ക്