'ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, മാപ്പ്...' ; നടിയോടും കുടുംബത്തോടും ക്ഷമ ചോദിച്ച് സലിം കുമാർ
സ്ത്രീവിരുദ്ധ പരാമർശം; നടിയോട് മാപ്പു ചോദിച്ച് സലിം കുമാർ
കൊച്ചിയിൽ ആക്രമത്തിനിരയായ നടിയേ നുണപരിശോധനയ്ക്ക് വിധേയമാക്കിയാൽ കേസ് തെളിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട നഡൻ സലിം കുമാർ തന്റെ പരാമർശത്തിൽ മാപ്പു ചോദിച്ചു. കഴിഞ്ഞ ദിവസം ഇട്ട പോസ്റ്റിൽ പറഞ്ഞ കാര്യം തെറ്റായിരുന്നുവെന്ന് ബോധ്യം വന്നുവെന്നും ആയതിനാൽ നടിയോടും കുടുംബത്തോടും മാപ്പു ചോദിക്കുന്നുവെന്നുമായിരുന്നു നടന്റെ പോസ്റ്റ്.
തെറ്റ് മനസ്സിലാക്കി മാപ്പ് ചോദിച്ച താരത്തിന്റെ നിലപാടിനെ ഏവരും അഭിനന്ദിച്ചു. കുറിപ്പിൽ അങ്ങനെ പറഞ്ഞത് തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് മാപ്പ് പറയുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ആ പരാമർശം തന്റെ കുറിപ്പിൽ നിന്നും ഒഴിവാക്കുന്നതായിരിക്കുമെന്നും സലിം കുമാർ വ്യക്തമാക്കുന്നു.