Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോളുകൾ കണ്ട് പിൻമാറില്ലെന്ന് കെ സുരേന്ദ്രൻ

ട്രോളുകൾ കണ്ട് ഞാന്‍ പിൻമാറില്ല മക്കളെ; കമന്റ് ബോക്സിൽ താന്‍ നോക്കാറില്ലെന്ന് കെ സുരേന്ദ്രൻ

ട്രോളുകൾ കണ്ട് പിൻമാറില്ലെന്ന് കെ സുരേന്ദ്രൻ
കോട്ടയം , ശനി, 24 ജൂണ്‍ 2017 (10:56 IST)
തന്നെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ശരിയെന്നു തോന്നുന്ന കാര്യങ്ങളെ പറയാറുള്ളുവെന്നും ട്രോളുകൾ കണ്ടു പിന്തിരിഞ്ഞോടാനില്ലെന്നും സുരേന്ദ്രൻ മനോരമ ഓണ്‍ലൈന്‍ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.  
 
എന്നെ എന്തിനാണ് എല്ലാവരും വളഞ്ഞ് ആക്രമിക്കുന്നതെന്ന് പരിശോധിച്ചാല്‍ ബോധ്യമാകും. നവമാധ്യമങ്ങളിൽ വരുന്ന ഇത്തരം ട്രോളുകളും ആക്ഷേപങ്ങളും കണ്ടിട്ട് പിന്തിരിഞ്ഞ് ഓടുന്ന ആളല്ല ഞാൻ. പറയാനുള്ളത് ആരുടെ മുന്നിലും പറയും. 
 
നവമാധ്യമങ്ങൾ ഇല്ലാത്ത കാലത്തും പറഞ്ഞിട്ടുണ്ട് ഇനിയും പറയും. ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളേ പറയാറുള്ളൂ. ഇടപെടേണ്ട സന്ദർഭങ്ങളിലേ ഇടപെടാറുള്ളൂ. ഞാൻ സംബോധന ചെയ്യുന്നത് ഈ രാജ്യത്തെ ബുദ്ധിജീവികളെ അല്ല, സാധാരണ മനുഷ്യരെ ആണ്. പാവങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
 
സോഷ്യൽ മീഡിയയിൽ പല പ്രമുഖരും ഇത്തരം ആക്ഷേപങ്ങൾ നടത്തുന്നവരെ ബ്ലോക്ക് ചെയ്യും. പക്ഷേ ഞാൻ അത് ചെയ്യാറില്ല. എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകുന്നു എന്നല്ലാതെ കമന്റ് ബോക്സിൽ നോക്കാറില്ല. അവർ അവരുടെ സംസ്കാരം പറയുന്നുവെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു; യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചു