Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡീസല്‍ വാഹന നിയന്ത്രണം: സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്

ഡീസല്‍ വാഹന നിയന്ത്രണം: സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്
തിരുവനന്തപുരം , തിങ്കള്‍, 30 മെയ് 2016 (17:20 IST)
സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍ വാഹന പണിമുടക്ക്. ഡീസല്‍ വാഹനങ്ങളുടെ നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മോട്ടോര്‍ വാഹന വ്യവസായ സംരക്ഷണ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തമിഴ്‌നാട്ടില്‍ നിന്നുളള ചരക്കുലോറികളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
 
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുളള ഡീസല്‍ വാഹനങ്ങള്‍ വിലക്കണം എന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയിരുന്നു. 
 
പത്ത് വര്‍ഷം പഴക്കമുള്ളതും 2000 സി സിയില്‍ കൂടുതലുമുള്ളതുമായ ഡീസല്‍ വാഹനങ്ങള്‍ക്ക് ദില്ലിയിലും കേരളത്തിലും നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലും നിരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹരജിയാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ കെ ശൈലജ-സ്ത്രീപക്ഷ പോരാട്ടങ്ങളുടെ അമരക്കാരി, എൽ ഡി എഫിന്റെ പെൺകരുത്ത്