തമ്പാനൂരില്‍ റെയില്‍വേ ജീവനക്കാരിയെ പാന്‍ട്രി ജീവനക്കാരന്‍ പീഡിപ്പിച്ചു
തിരുവനന്തപുരം , ചൊവ്വ, 25 മാര്‍ച്ച് 2014 (13:12 IST)
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റെയില്‍വെ ജീവനക്കാരിയെ പാന്‍ട്രി ജീവനക്കാരന്‍ പീഡിപ്പിച്ചു. ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി സന്തോഷാണ് (28) അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. റെയില്‍വെയിലെ ക്ലീനിംഗ് ജീവനക്കാരിയായ തിരുപുറം സ്വദേശിനിയായ അമ്പതുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ശബരി എക്സ്‌പ്രസില്‍ ക്ലീനിംഗ് നടക്കുന്നതിനിടെ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ബലപ്രയോഗത്തിനിടെ ജീവനക്കാരിയുടെ ദേഹമാസകലം മുറിവേറ്റു. ഇവരുടെ നിലവിളി കേട്ട് ആള്‍ക്കാരെത്തിയപ്പോള്‍ സന്തോഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ പൊലീസ് പിടികൂടുകയായിരുന്നു. പീഡനത്തിന് വിധേയയായ ജീവനക്കാരിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Follow Webdunia malayalam