Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ മഞ്ജുവായി പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍; ഒടുവില്‍ ദിലീപ് അത് പറഞ്ഞു !?

മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും അടുത്ത ബന്ധമോ?

താന്‍ മഞ്ജുവായി പിരിയാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍; ഒടുവില്‍ ദിലീപ് അത് പറഞ്ഞു !?
കൊച്ചി , ബുധന്‍, 2 ഓഗസ്റ്റ് 2017 (09:07 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യപ്പെട്ട പ്രമുഖരില്‍ ഒരാളാണ് സംവിധായകനായ ശ്രീകുമാര്‍ മേനോനാണ്‍. മോഹന്‍ലാല്‍ ചിത്രമായ ഒടിയന്‍, വരാനിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം എന്നിവയുടെ സംവിധായകന്‍ എന്ന നിലയ്ക്കാണ് ശ്രീകുമാര്‍ മേനോനെ മലയാളികള്‍ അറിയുന്നത്.
 
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തായ ശ്രീകുമാറിനെതിരെ ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്. ശ്രീകുമാര്‍ പൊലീസിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ മംഗളം പുറത്ത് വിട്ടിരിക്കുന്നു.
 
നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം മുതല്‍ക്കേ ദിലീപ് ആരോപിച്ചിരുന്നു. ഈ ഗൂഢാലോചന മുംബൈ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത് എന്ന ദിലീപിന്റെ ആരോപണം ശ്രീകുമാര്‍ മേനോനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് മംഗളം പറയുന്നു.
 
രണ്ട് മണിക്കൂറോളമാണ് ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തിയാണ് ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തത്. തന്റെ കുടുംബജീവിതം തകരാന്‍ ശ്രീകുമാര്‍ ആണ് കാരണമെന്ന് ദിലീപ് പറഞ്ഞിരുന്നു.
 
ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി എന്താണ് ബന്ധം എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞത്. മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളത് എന്ന് ശ്രീകുമാര്‍ പറഞ്ഞു. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
 
ദിലീപുമായുള്ള വേര്‍പിരിയലിന് ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് അവസരമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു ആ തിരിച്ച് വരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്‍ലിം പള്ളിക്കുനേരെ ആക്രമണം; 30 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്