Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി

ഉപതെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി

തിരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി
മലപ്പുറം , വ്യാഴം, 6 ഏപ്രില്‍ 2017 (17:17 IST)
മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് ആഘോഷമാക്കാൻ പ്രവാസി വോട്ടർമാർ എത്തി. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നവരാണ് തിര‍ഞ്ഞെടുപ്പിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. എന്നാല്‍ മുന്‍പുണ്ടായിരുന്നത പോലെ 
പ്രത്യേക വിമാനമൊന്നും രാഷ്ട്രീയ സംഘടനകൾ ഏർപ്പാടാക്കിയിട്ടില്ല. 
 
 അതേസയം വിവിധ വിമാനങ്ങളിലാണ് പ്രവാസികൾ നാട്ടിലേക്കെത്തുന്നത്. മലപ്പുറത്ത് ഇത്തവണത്തെ പ്രവാസി വോട്ടർമാർ 1006 ആണ്. എണ്ണത്തിൽ കു‌റവാണെങ്കിലും നിർണായക സ്വാധീനമാണ് തിരഞ്ഞെടുപ്പിൽ പ്രവാസി സംഘടനകൾക്കുള്ളതെന്ന് വ്യക്തമാണ്. വിവിധ പ്രചാരണ പരിപാടികളുമായാണ് പ്രവാസി സംഘങ്ങള്‍ എത്തിയിരിക്കുന്നത്. സ്ഥാനാർഥികളുടെ പ്രചാരണത്തിലും പ്രവാസികൾ സജീവമാണ്.
 
തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി പ്രവർത്തകരെ നാട്ടിലെത്തിക്കാനാണ് സിപിഎം അനുകൂല സംഘടനയായ കേരള പ്രവാസി സംഘത്തിന്റെ ഉദ്ദേശിക്കുന്നുണ്ട്. അതേസമയം നൂറു കണക്കിന് പ്രവർത്തകർ നാട്ടിലെത്തിയിട്ടുണ്ടെന്ന് കെഎംസിസി ഭാരവാഹികളും പറയുന്നു. 
 
മുൻപ് ചാർട്ടേഡ് വിമാനങ്ങളിലാണ് വിദേശത്തുനിന്ന് പ്രവർത്തകരെത്തിയതെങ്കിൽ ഇത്തവണ പഴയ ആവേശമുണ്ടായിരുന്നില്ല. ഇതിന് കാരണം വിമാനടിക്കറ്റ് നിരക്ക് ഉയർന്നതും, കുട്ടികളുടെ പരീക്ഷയുമെല്ലാം കാരണങ്ങളാണ്.   
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം ഭാര്യയോട് പോലും മര്യാദ കാണിക്കാത്ത വ്യക്തിയാണ് മോദി: വിമര്‍ശനവുമായി എം എം മണി