Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീരുമാനങ്ങളെടുക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ മുറിയില്‍; യുഡി‌എഫായിരുന്ന വി എസ് എല്‍‌ഡി‌എഫ്‌കാരനായെന്ന് ബാലകൃഷ്ണപിള്ള

ബാലകൃഷ്ണപിള്ള
കൊച്ചി , ചൊവ്വ, 25 മാര്‍ച്ച് 2014 (19:55 IST)
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനമടക്കം നിര്‍ണായക തീരുമാനങ്ങളെല്ലാം അവയ്ലബിള്‍ യുഡിഎഫ് യോഗമാണ് എടുക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുറിയിലുമാണ് അവയ്ലബിള്‍ യുഡിഎഫ് ചേരുന്നതെന്നും പിള്ള കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഇക്കാലമത്രയും യുഡിഎഫ് കാരനായിരുന്നുവെന്നും ഇപ്പോള്‍ എല്‍ഡിഎഫ് കാരനായെന്നും പിള്ള പരിഹസിച്ചു. ഗൗരിയമ്മയും സിഎംപിയും മുന്നണി വിടാതെ നോക്കേണ്ട ചുമതല മുതിര്‍ന്ന ചില നേതാക്കള്‍ക്കായിരുന്നു. നിസാര പ്രശ്നങ്ങളുടെ പേരിലാണ് അവര്‍ പിരിഞ്ഞത്. അത് പരിഹരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തന്‍െറ സ്വന്തം മണ്ഡലത്തിലെ കാര്യംപോലും ആലോചിച്ചില്ല. മോഡി അധികാരത്തില്‍ വരാതിരിക്കാന്‍ ഇത്തവണ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അത് കോണ്‍ഗ്രസിന് അനുകൂലമായിരിക്കുമെന്നും പിള്ള പറഞ്ഞു.

Share this Story:

Follow Webdunia malayalam