Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീരുമാനത്തിലുറച്ച് ഹൈക്കോടതി; മലാപ്പറമ്പ് സ്കൂള്‍ ജൂൺ എട്ടിന് മുമ്പ് അടച്ചുപൂട്ടണം

കോഴിക്കോട്ടെ മലാപ്പറമ്പ് എ യു പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി. സ്കൂള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സർക്കാറിന് ജൂൺ എട്ടു വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ കോഴിക്കോട് എ ഇ ഒക്ക് എല്ലാവിധ സഹായവും സർക്ക

തീരുമാനത്തിലുറച്ച്  ഹൈക്കോടതി; മലാപ്പറമ്പ് സ്കൂള്‍ ജൂൺ എട്ടിന് മുമ്പ് അടച്ചുപൂട്ടണം
കൊച്ചി , വെള്ളി, 27 മെയ് 2016 (15:23 IST)
കോഴിക്കോട്ടെ മലാപ്പറമ്പ് എ യു പി സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവില്‍ മാറ്റമില്ലെന്ന് ഹൈക്കോടതി. സ്കൂള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സർക്കാറിന് ജൂൺ എട്ടു വരെ ഹൈക്കോടതി സമയം അനുവദിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ കോഴിക്കോട് എ ഇ ഒക്ക് എല്ലാവിധ സഹായവും സർക്കാർ ഉറപ്പാക്കണം. ആവശ്യമെങ്കിൽ അറസ്റ്റ് ഉള്‍പ്പടെ ഉള്ള കാര്യങ്ങളിലേക്ക് നീങ്ങാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പുറമെ കേസിൽ ആഭ്യന്തര സെക്രട്ടറി, ഡി ജി പി, കോഴിക്കോട് കലക്ടർ എന്നിവരെ കോടതി കക്ഷി ചേർത്തു. കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് കാണിച്ച് മാനേജ്മെന്‍റ് നൽകിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിഷയത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടത്.
 
ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിയെ രാവിലെ കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയത്തില്‍ സർക്കാറിന് വീഴ്ചപറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി. മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ ഉത്തരവിട്ടതാണ്. കോടതി ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. മറ്റ് നിയമനടപടികളെ കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിരവധി പോംവഴികൾ സർക്കാറിന്‍റെ മുമ്പിലുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി.
 
സംരക്ഷണസമിതിയുടെ കടുത്ത പ്രതിഷേധത്തേത്തുടര്‍ന്ന് കോടതി ഉത്തരവ് നടപ്പാക്കാന്‍ എ ഇ ഒക്ക് കഴിഞ്ഞിരുന്നില്ല. എതിർപ്പിനെ തുടർന്ന് കോഴിക്കോട് സിറ്റി എ ഇ ഒ കെഎസ് കുസുമത്തിന് രണ്ടുതവണ മടങ്ങിപ്പോകേണ്ടി വന്നു. അതേസമയം, മലാപ്പറമ്പ് സ്കൂൾ പൂട്ടില്ലെന്നും നിയമനടപടിയെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ സി രവീന്ദ്രനാഥ് പറഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരവൂർ വെടിക്കെട്ട് അപകടം: പ്രതികൾക്ക് ജാമ്യമില്ല; പൊലീസുകാര്‍ രാഷ്ട്രീയക്കാരുടെ റിമോട്ട് കണ്‍ട്രോളാകരുതെന്നും ഹൈക്കോടതി