തീവണ്ടിയില്‍ പീഡന ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍
തീവണ്ടിയില്‍ പീഡന ശ്രമം; പിടിയിലായത് മലപ്പുറം സ്വദേശി
ലൈംഗിക അതിക്രമം തടയാന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കേ തീവണ്ടിയില്‍ യാത്ര ചെയ്ത പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചു. എറണാകുളം അജ്മീര്‍ മുരുസാഗര്‍ എക്സ്പ്രസിലാണ് സംഭവം നടന്നത്.
മലപ്പുറം സ്വദേശി ഷംസുദ്ദീനെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ ചെയ്തത്. പെണ്‍കുട്ടി ബഹളംവെച്ചതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഷംസുദ്ദീന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.