കടല്‍ വഴിയുള്ള തീവ്രവാദഭീഷണി നേരിടാന്‍ സംസ്ഥാന പൊലീസിനെ സജ്ജമാക്കുമെന്ന് ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് അറിയിച്ചു. .ജി.പിയായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ജേക്കബ്ബ് പുന്നൂസ് ചുമതലയേറ്റെടുത്തത്. ഡി.ജി.പിയായിരുന്ന രമണ്‍ ശ്രീവാസ്തവ കേന്ദ്ര ആഭ്യന്തരവകുപ്പില്‍ സുരക്ഷാ സെക്രട്ടറിയായി പോയ ഒഴിവിലാണ് ജേക്കബ്ബ് പുന്നൂസ് നിയമിതനായത്. പൊലീസ് ആസ്ഥാനത്ത് നടന്ന സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെല്ലാം സംബന്ധിച്ചു.
കടല്‍ കടന്നുള്ള തീവ്രവാദഭീഷണി വളരെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ കേരള പൊലീസിനെ കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളു ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 65 തീരപ്രദേശ പൊലീസ് സ്റ്റേഷനുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങും.
കൂടാതെ പൊലീസുകാര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുക. കേരളത്തില്‍ എന്‍.എസ്.ജി കമാന്‍ഡോ വിംഗ് തുടങ്ങുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. പൊലീസുകാരെ അപ്രധാന ജോലികളില്‍ നിയമിക്കുന്ന രീതി മാറ്റി അവരുടെ സേവനം പൂര്‍ണ്ണമായും സംസ്ഥാന പൊലീസിന് ലഭ്യമാക്കും.
സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാവരുടെ സഹകരണം ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. ഇതിനോട് അഭിമാനത്തോടെ വേണം പൌരന്മാര്‍ കാണാന്‍. ഇതിനെ വ്യക്തിജീവിതത്തോടുള്ള കടന്നുകയറ്റമായി ആരും കാണരുതെന്നും അദ്ദേഹം പറഞ്ഞു.