തോമസ് ചാണ്ടിക്കും പിവി അന്‍വറിനുമെതിരെ വിശദമായ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിഎസിന്റെ കത്ത്

തോമസ് ചാണ്ടിക്കും അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് വി.എസ്

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2017 (15:20 IST)
ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും എംഎല്‍എ പിവി അന്‍വറിനുമെതിരെ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പുറത്തുവന്ന ആരോപണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിഎസ് കത്ത് നല്‍കി. 
 
പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് സംഭവത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടനാട്ടിൽ സ്ഥിതി ചെയ്യുന്ന തോമസ്​ചാണ്ടിയുടെ ലേക്ക്​പാലസ്​റിസോർട്ട്​കായൽ കൈയ്യേറിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന ആരോപണമാണ് ഉയര്‍ന്നത്. അതുപോലെ പി.വി അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലെ വാട്ടർ തീം പാർക്കും​നിയമലംഘനം നടത്തി നിർമിച്ചതാണെന്നതായിരുന്നു​ആരോപണം.  
 
അതേസമയം, തോമസ് ചാണ്ടിക്കും പി വി അന്‍വറിനുമെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരണവുമായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നേരത്തെ രംഗത്തെത്തിയിരുന്നു‍. ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ഭൂമി കയ്യേറ്റ ആരോപണം തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു തരത്തിലുള്ള മുന്‍വിധികളില്ലെന്നും റവന്യുമന്ത്രി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് നാല്‍പതോളം ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം

ബിഎല്‍ഒവിന്റെ ആത്മഹത്യ; ഇന്ന് ബിഎല്‍ഒമാര്‍ ജോലി ബഹിഷ്‌കരിക്കും

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Sabarimala: ഇനി ശരണംവിളിയുടെ പുണ്യനാളുകള്‍; വൃശ്ചിക പുലരിയില്‍ നട തുറന്നു

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

അടുത്ത ലേഖനം
Show comments