Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോമസ് ചാണ്ടിയും ഉമ്മൻചാണ്ടിയും ചേർന്ന് കേരളത്തെ വെറും ചണ്ടിയാക്കി: കുമ്മനം

ജനജാഗ്രതാ യാത്ര എട്ടു നിലയിൽ പൊട്ടിയെന്ന് കുമ്മനം

തോമസ് ചാണ്ടി
, തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (16:13 IST)
എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ആലപ്പുഴയിൽ ബി.ജെ.പി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമ്മനം. 
 
ജനജാഗ്രതാ യാത്ര ആർക്കും വേണ്ടാത്ത യാത്രയായി മാറിയെന്നും തോമസ് ചാണ്ടിയും ഉമ്മൻ ചാണ്ടിയും കേരള രാഷ്ട്രീയത്തിലെ വികൃത രൂപങ്ങളാണെന്നും കുമ്മനം പറഞ്ഞു. തോമസ് ചാണ്ടിയും ഉമ്മൻ ചാണ്ടിയും കൂടി കേരള രാഷ്ട്രീയത്തെ വെറും ചണ്ടിയാക്കി മാറ്റിയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
 
കാരാട്ടുമാരാണ് ഇപ്പോള്‍ സിപിഎമ്മിനെ ഭരിക്കുന്നത്. പകല്‍ വെളിച്ചത്തില്‍ ഒരു കാരാട്ടും ഇരുട്ടില്‍ മറ്റൊരു കാരാട്ടുമാണ് പാര്‍ട്ടി ഭരിക്കുന്നതെന്നും കുമ്മനം പറഞ്ഞു. ആഢംബര കാര്‍ വിവാദത്തില്‍ സിപിഐഎം കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ട് അസാധുവാക്കല്‍ ദുരന്തം, പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ച് മോദിക്ക് അറിയില്ല: രാഹുല്‍