Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദമ്പതികള്‍ ഒരുമിച്ച് കിണറ്റില്‍ ചാടി, ഭാര്യ മരിച്ചു

ദമ്പതികള്‍ ഒരുമിച്ച് കിണറ്റില്‍ ചാടി, ഭാര്യ മരിച്ചു
കണ്ണൂര്‍ , വ്യാഴം, 9 ഡിസം‌ബര്‍ 2010 (17:50 IST)
ശരീരം കൂട്ടിക്കെട്ടി ദമ്പതികള്‍ കിണറ്റില്‍ ചാടി. ഭാര്യ മരിച്ചു. ഭര്‍ത്താവിനെ അവശനിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേലെചൊവ്വെ അശോക കമ്പനിക്കടുത്ത ചെറുകുന്നം പുതിയപുരയില്‍ രജീന്ദ്രന്‍റെ (46) ഭാര്യ ശ്രീജ (38) യാണ്‌ മരിച്ചത്‌.

പുറത്തെടുക്കുമ്പോള്‍ പ്ലാസ്റ്റിക്‌ നൂലുകള്‍കൊണ്ട്‌ ശരീരം ചേര്‍ത്തുകെട്ടിയ നിലയിലായി‍രുന്നു ദമ്പതികള്‍. ഇവര്‍ താമസിക്കുന്ന വീട്ടില്‍നിന്ന്‌ കുറച്ച് അകലെയുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കിണറ്റിലാണ്‌ ദമ്പതികള്‍ ചാടിയത്‌. കാരണം വ്യക്തമല്ല. ടൗണ്‍ പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം ശ്രീജയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി.

രജീന്ദ്രന്‍ അവശനിലയില്‍ ജില്ലാ ആശുപത്രയില്‍ ചികിത്സയിലാണ്‌. മക്കളായ അമല്‍, അമര്‍നാഥ്‌ എന്നിവരെ ഉറക്കിക്കിടത്തിയ ശേഷമാണ്‌ കിണറ്റില്‍ ചാടിയതെന്നാണ്‌ കരുതുന്നത്‌.

Share this Story:

Follow Webdunia malayalam