Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനെ കാണണ്ടെന്ന് കാവ്യ? - താരം ജയിലില്‍ നിന്നും ഫോണ്‍ വിളിക്കുന്നത് ആ മൂന്ന് പേരെ മാത്രം!

തന്നെ വേദനിക്കുന്ന കാര്യങ്ങള്‍ മാത്രമേ അതിലുള്ളൂ: ദിലീപ്

ദിലീപിനെ കാണണ്ടെന്ന് കാവ്യ? - താരം ജയിലില്‍ നിന്നും ഫോണ്‍ വിളിക്കുന്നത് ആ മൂന്ന് പേരെ മാത്രം!
, ശനി, 22 ജൂലൈ 2017 (13:22 IST)
മലയാള സിനിമയെ മുഴുവന്‍ ഞെട്ടിച്ച് ജനപ്രിയ നായകന്‍ അഴിക്കുള്ളിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യമൊക്കെ ജയിലില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ നല്ലകുട്ടിയായി കഴിയുകയാണ് ദിലീപ്. പരാതികള്‍ ഒന്നുമില്ല. 
 
സഹതടവുകാരോടും പരിഭവമില്ല. ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കുന്നില്ല. പൊലീസുകാരുടെ അടുത്ത് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നില്ല. കാണാന്‍ വരുന്ന കുടുംബക്കാരെ മാത്രം കണ്ട് സംസാരിക്കുന്നു. അതും 30 മിനിട്ടില്‍ കൂടുന്നില്ല.
 
ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരന്‍ അനൂപടക്കമുള്ള കുടുംബാംഗങ്ങള്‍ എത്തിയിരുന്നു. എന്നാല്‍, ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും എത്താത്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദിലീപിനെ കാണാന്‍ കാവ്യ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങള്‍ ജയിലിനു ചുറ്റിനും ഉണ്ടാകുമെന്ന ഭയം കൊണ്ടാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
ജയിലില്‍ നിന്നും ഫോണ്‍‌വിളിക്കാന്‍ ദിലീപിന് അനുവാദമുണ്ട്. കോയിന്‍ ബോക്സ് ഉപയോഗിച്ച് ദിലീപിന് തന്റെ അമ്മയേയും മകളെയും കാവ്യയേയും വിളിക്കാന്‍ അനുവാദമുണ്ട്. അതും ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ.  ജയിലില്‍ കഴിയുന്ന ദിലീപിന് അധികൃതര്‍ പത്രം വായിക്കാന്‍ നല്‍കാറുണ്ടെങ്കിലും ദിലീപ് അത് നോക്കാറില്ല. തന്നെ വേദനിപ്പിക്കുന്ന വാര്‍ത്തകളാണ് അതുനിറയെ എന്നാണ് ദിലീപ് പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് വാര്‍ത്താ മാധ്യമങ്ങള്‍ നന്ദി പറയണം !