Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കാണാനെത്തിയ ജയറാമിന്റെ പക്കല്‍ ഒരു സമ്മാനമുണ്ടായിരുന്നു!

ഓണക്കോടിയുമായി ജയറാം ദിലീപിനെ കാണാന്‍ എത്തി!

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (16:53 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സഹപ്രവര്‍ത്തകനും നടനുമായ ജയറാം എത്തിയത് വാര്‍ത്തയായിരുന്നു. തിരുവോണദിനമായ ഇന്ന് ഉച്ചയോടെയായിരുന്നു ജയറാം ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലില്‍ എത്തിയത്. 
 
തിരുവോണ ദിനത്തില്‍ ദിലീപിന് ഒരു സമ്മാനവുമായിട്ടായിരുന്നു ജയറാം എത്തിയത്. കസവു മുണ്ടായിരുന്നു ജയറാം ദിലീ‍പിനായി വാങ്ങിയത്. താന്‍ വാങ്ങിയ ഓണക്കോടി ജയറാം ദിലീപിന് നല്‍കുകയും ചെയ്തു. ഇത്തവണത്തെ ഓണത്തിനു ദിലീപിനു ഓണക്കോടി വാങ്ങിക്കൊടുക്കുന്ന ആദ്യത്തെയാള്‍ ജയറാമാണ്.    
 
ശനിയാഴ്ച കാവ്യാ മാധവനും മീനാക്ഷിയും ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. നടനും സംവിധായകനുമായ നാദിര്‍ഷായ്ക്കൊപ്പമായിരുന്നു കാവ്യയും മീനാക്ഷിയും ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. കാവ്യയുടെ സന്ദര്‍ശനത്തിനു ശേഷം നടന്‍ കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത് എന്നിവര്‍ ഇന്നലെ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. സമയപരിധി ഉണ്ടായിരുന്നതിനാല്‍ കൂടുതലൊന്നും സംസാരിക്കാന്‍ കഴിയിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.
 
രണ്ടാം തവണയും ഹൈക്കോടതി ദിലീപിനു ജാമ്യം നിഷേധിച്ചതോടെയാണ് ദിലീപിനെ കാണാന്‍ സുഹൃത്തുക്കള്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങിയത്. എന്നാല്‍ ഇതില്‍ ജയറാം മാത്രമാണ് ദിലീപിനൊരു സമ്മാനവുമായി എത്തിയതെന്നതും ശ്രദ്ദേയമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

നിങ്ങൾ ഒന്ന് കെട്ടി നോക്ക്, സിന്ധുനദിയിൽ എന്ത് തരത്തിലുള്ള നിർമിതിയുണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്ഥാൻ മന്ത്രി

K Sudhakaran: കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധാകരനെ നീക്കി

പുതുമയാര്‍ന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി; ദിവസേന നറുക്കെടുക്കുന്ന ഭാഗ്യക്കുറികള്‍ക്കെല്ലാം ഒന്നാം സമ്മാനം ഒരു കോടി രൂപ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അപകടം; മരണകാരണം പുകയല്ല, മൂന്ന് പേരുടെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അടുത്ത ലേഖനം
Show comments